കൊല്ലം: കേരള ബാങ്കും ജില്ലാ വ്യാവസായിക സെന്ററും സംയുക്തമായി സംരംഭക ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. കേരള ബാങ്കിന്റെ തിരുവനന്തപുരം റീജിയണൽ മാനേജർ അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാങ്കിന്റെ എക്സി. ഡയറക്ടർ അഡ്വ. ജി.ലാലു ഉദ്ഘാടനം ചെയ്തു. യു.പി.ഐ പേമെന്റുകൾ ഉൾപ്പെടെ നടത്താൻ പ്രാപ്തിയുള്ള ബാങ്ക് കേരളത്തിന്റെ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ വ്യവസായിക സെന്ററിന്റെ ജനറൽ മാനേജർ കെ.എസ്.ശിവകുമാർ വ്യാവസായിക സെന്ററിന്റെ വിവിധതരം വായ്പാ പദ്ധതികളെ പറ്റി ക്ലാസ് നയിച്ചു. ബാങ്കിന്റെ നോൺ ക്രെഡിറ്റ് വിഭാഗം ഡയറക്ടർ ശിവശങ്കരപ്പിള്ള ആശംസകൾ അറിയിച്ചു. വ്യാവസായിക സംരംഭക പദ്ധതി വിശദീകരണം തോമസ് ജോൺ നടത്തി. ഏരിയ മാനേജർ ബിജു, റിക്കവറി ഡി.ജി.എം സുരേഷ് കുമാർ, ജില്ലാ വ്യാവസായിക കേന്ദ്രം മാനേജർ കിരൺ എന്നിവർ പങ്കെടുത്തു. കേരളബാങ്ക് സീനിയർ മാനേജർ ആർ.എസ്.ബിന്ദു നന്ദി പറഞ്ഞു.