ചാത്തന്നൂർ: പാരിപ്പള്ളി ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിൽ കാർഡിയാക് ലാബിലേക്ക് വീൽ ചെയറുകൾ നൽകി. ക്ലബ് പ്രസിഡന്റ് ഡി.രഞ്ചൻ, സെക്രട്ടറി അനിൽകുമാർ എന്നിവർ മെഡിക്കൽ സൂപ്രണ്ടിന് വീൽ ചെയറുകൾ കൈമാറി. ട്രഷറർ ഷിജി രാധാകൃഷ്ണൻ, പ്രേമാനന്ദ്,സഫ സലിം, രാധാകൃഷ്ണൻ, രാധാകൃഷ്ണപിള്ള, മോഹനൻ, ഷെനി, ജയപ്രകാശ്, ഡോ. പ്രശോക്, മെഡിക്കൽ കോളേജ് സൂപ്രണ്ട്, ഡോക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.