ഓയൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഓയൂർ യൂണിറ്റിൽ ഓണം വ്യാപാരോത്സവത്തിന് തുടക്കമായി. 38 സമ്മാനങ്ങൾ ഉൾപ്പെടുത്തി ആഗസ്റ്റ് 1 മുതൽ ഒക്ടോബർ 1വരെ നീണ്ടു നിൽക്കുന്ന പദ്ധതിയുടെ കൂപ്പൺ വിതരണം ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ കൈരളി ഏജൻസീസ് ഉടമ ജയചന്ദ്രന് നൽകി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്. സാദിക്ക് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.രാജേന്ദ്രൻ. ട്രഷറർ ജി.തുളസീധരൻ നായർ, ജുബൈരിയ, രമേശൻ, സുധീർ, ജലാൽ സുന്ദരേശൻ, ഷഹാബുദ്ദീൻ, നസീർ, കൊച്ചുകോശി തുടങ്ങിയവർ സംസാരിച്ചു.