കരുനാഗപ്പള്ളി :രശ്മി ഹാപ്പി ഹോമിന്റെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ബിന്ദു ജയൻ, മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സുനിമോൾ, എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് സുശീലൻ, കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി സോമരാജൻ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണ പിള്ള എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടനം.
ഗ്രാൻഡ് രശ്മി ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ കൂപ്പൺ വിതരണോദ്ഘാടനം മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു നിർവ്വഹിച്ചു.
ഡേറ്റാ സ്മാർട്ട് ഫെസ്റ്റ് സംസ്ഥാനതല ഉദ്ഘാടനം സി.ആർ. മഹേഷ് എം.എൽ.എ , മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു എന്നിവർ ചേർന്ന് ഡേറ്റാ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൺ ജോസഫിന് നൽകി ഉദ്ഘാടനം ചെയ്തു.
ഗിവ് എവേ വിജയിക്കുള്ള സമ്മാനമായ 3 ഡോർ അലമാര കെ.പി.സി.സി ജനറൽ സെക്രട്ടറി ബിന്ദു ജയൻ, മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സുനിമോൾ, ഡേറ്റാ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൺ ജോസഫ്, ധീവരസഭ ജില്ലാ സെക്രട്ടറി പ്രിയകുമാർ, രശ്മി ഹാപ്പി ഹോം എം.ഡി രവീന്ദ്രൻ രശ്മി, ദീപ്തി രവീന്ദ്രൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കോട്ടയിൽ രാജു വിജയി ഷിംലക്ക് നൽകി. ഷോറൂം സന്ദർശിച്ചവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ടു പേർക്കുള്ള സമ്മാനവും വിതരണവും നടന്നു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജീവ്, ജില്ലാ പഞ്ചായത്ത് മെമ്പർ വസന്താ രമേശ്, കൗൺസിലർമാരായ ശാലിനി, ശ്രീലത, ഇന്ദുലേഖ, സീമാ സഹജൻ, നീലു എസ്.രവി, അക്ഷിത, പ്രസന്ന, ആർ.സിന്ധു, സുഷാ അലക്സ്, കരുനാഗപ്പള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് സി.വിജയൻപിള്ള, കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ് ആർ. രവീന്ദ്രൻപിള്ള, കരുനാഗപ്പള്ളി യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ കൗൺസിൽ മെമ്പർമാരായ ത്രിവിക്രമൻപിള്ള, കെ.ചന്ദ്രൻപിള്ള എന്നിവർ പങ്കെടുത്തു.