കൊല്ലം: അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് അടിയന്തര സഹായവും പിന്തുണയും ഉറപ്പാക്കുന്ന കുടുംബശ്രീ സ്‌നേഹിത ഹെൽപ്പ് ഡെസ്‌കിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 2524 കേസുകൾ.
ഏഴ് വർഷത്തിനിടെ ആയിരക്കണക്കിന് സ്ത്രീകൾക്കാണ് സ്‌നേഹിത പദ്ധതി തുണയായത്. ഈ വർഷം ജൂലായ് വരെ 305 കേസുകൾ രജിസ്റ്റർ ചെയ്തു.
വീടുകളിലും തൊഴിലിടങ്ങളിൽ നിന്നും മറ്റും മാനസിക പീഡനം അനുഭവിച്ചവരാണ് സ്‌നേഹിത ഹെൽപ്പ് ഡെസ്‌കിലേക്ക് വിളിക്കുന്നത്. ജില്ലയിൽ പദ്ധതി ആരംഭിച്ച ശേഷം ഏറ്റവും അധികം പരാതികൾ ലഭിച്ചത് 2018 ലാണ് (424).
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, സ്ത്രീധന - ഗാർഹിക പീഡനം, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, ഫോണിലൂടെയുള്ള ശല്യപ്പെടുത്തൽ, സോഷ്യൽ മീഡിയയിലെ ചതിക്കുഴിയിൽപ്പെട്ടവർ, മാനസിക സമ്മർദ്ദം, സാമ്പത്തിക വഞ്ചനയിൽപ്പെട്ടവർ എന്നിവയാണേറെയും. പോക്‌സോ കേസുകൾ താരതമ്യേന കുറവാണ്.2017ൽ രാമൻകുളങ്ങരയിലാണ് സ്‌നേഹിത കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.
ഇരകൾക്ക് സാന്ത്വനമേകി ഹെൽപ്പ് ഡെസ്‌ക്
എല്ലാ കേന്ദ്രങ്ങളിലും അഞ്ച് സേവനദാതാക്കൾ
രണ്ട് കൗൺസിലർമാർ, രണ്ട് സെക്യൂരിറ്റി ഓഫീസർ, കെയർടേക്കർ, ഓഫീസ് അസിസ്റ്റന്റ് ഉൾപ്പടെ 11 അംഗ സംഘം
ലീഗൽ സർവീസ് അതോറിട്ടി, പൊലീസ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി വിവിധ എൻ.ജി.ഒകൾ തുടങ്ങിവയുടെ സേവനവും ലഭ്യം
ജെൻഡർ ക്ലബുകളും സ്‌നേഹിതയുടെ കീഴിൽ പ്രവർത്തിക്കുന്നു
സേവനങ്ങൾ
ഇരകൾക്ക് ഉപജീവനം, സുരക്ഷ, നിയമ സഹായം എന്നിവ നൽകും
സ്‌കൂൾ-കോളേജ് തലങ്ങളിൽ ലിംഗ നീതിക്കായി ബോധവത്കരണം
24 മണിക്കൂറും ഹെൽപ്പ് ഡെസ്‌ക് സേവനം
വൈദ്യസഹായം
വർഷം, കേസുകൾ
2017-31
2018-424
2019-372
2020-218
2021-440
2022-373
2023-346
2024 (ജൂലായ് വരെ)-302
ഫോൺ: 0474 2799760
ടോൾ ഫ്രീ നമ്പർ: 1800 425 3565
ജില്ലയിലെ എല്ലാ മേഖലയിലും സേവനം ലഭ്യമാക്കാൻ കുടുതൽ സ്‌നേഹിത സബ്‌സെന്ററുകൾ ഒരുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കുടുംബശ്രീ അധികൃതർ