kpsta-

കൊല്ലം: കേരളാ പ്രാദേശ് സ്കൂൾ ടീച്ചേഴ്സ്‌ അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന സ്വദേശ് മെഗാക്വിസ് - 24 ഉപജില്ലാ തല മത്സരങ്ങൾ വിവിധ സ്കൂളുകളിൽ നടന്നു. എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരം.

ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് പരവൂർ സജീബ്, ജില്ലാ സെക്രട്ടറി എസ്.ശ്രീഹരി, സംസ്ഥാന എക്സി. കമ്മിറ്റി അംഗം സി.സാജൻ, സംസ്ഥാന എക്സി. കമ്മിറ്റി അംഗം എ.ഹാരിസ്, സംസ്ഥാന കായിക ഉപസമിതി കൺവീനർ ഗ്ലീന, സംസ്ഥാന സെക്രട്ടറി പി.എസ്.മനോജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ

സുനിൽകുമാർ, ഷാജൻ.പി.സക്കറിയ, സംസ്ഥാന എക്സി. കമ്മിറ്റി അംഗം പി.മണികണ്ഠൻ, സംസ്ഥാന കൗൺസിൽ അംഗം ജെ.കെ.നന്ദകുമാർ, സംസ്ഥാന കമ്മിറ്റി അംഗം ബി.റോയ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ഉദ്ഘാടനം നിർവഹിച്ചു.