കൊല്ലം: കുടുംബശ്രീ ജില്ലാ മിഷനും ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി കോളേജും സംയുക്തമായി കണക്ട് 2024 എന്ന പേരിൽ ജില്ലാതല തൊഴിൽമേള സംഘടിപ്പിച്ചു. കോളേജിൽ സംഘടിപ്പിച്ച പരിപാടി കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് വേണ്ടി വിവിധ സെക്ടറുകളിലായി 46 കമ്പനികൾ പങ്കെടുത്തു. തൊഴിൽമേളയിൽ 628 പേർ പങ്കെടുത്തു. 251പേർക്ക് പ്ലേസ്‌മെന്റ് നൽകി. ചടങ്ങിൽ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ അദ്ധ്യക്ഷനായി. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത, ഡി.ബി കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. അജേഷ്, രാജേഷ്, അനിൽ തുമ്പോടൻ, തുണ്ടിൽ നൗഷാദ്, ഡോ. പ്രവീൺ, കുടുംബശ്രീ ശാസ്താംകോട്ട സി.ഡി.എസ് ചെയർപേഴ്‌സൺ ജയശ്രീ എന്നിവർ സംസാരിച്ചു.