കൊല്ലം: ശാബ്ദി നികേതൻ പൊലീസ് ലൈബ്രറിയുടെയും ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം എ.ആർ ക്യാമ്പ് ലൈബ്രറി ഹാളിൽ സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി എ. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് ജെ.എസ്. നെരൂദ അദ്ധ്യക്ഷനായി. 40 പേർക്ക് കിറ്റ് വിതരണം ചെയ്തു. ചടങ്ങിൽ കൊല്ലം ഈസ്റ്റ് മേഖല ലൈബ്രറി നേതൃസമിതി കൺവീനർ എൻ.പി. ജവഹർ, ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്‌സ് എ.സി ഇൻ ചാർജ്ജ് എ. അബ്ദുൾ മനാഫ്, കെ.പി.ഒ.എ സിറ്റി ജില്ലാ സെക്രട്ടറി ജിജു സി.നായർ, കെ.പി.എ സിറ്റി ജില്ലാ പ്രസിഡന്റ് എൽ.വിജയൻ, കൊല്ലം പെലീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് വിനോദ് കുമാർ, ലൈബ്രറി സെക്രട്ടറി എ.ആർ. ഹാഷിം, ലൈബ്രറി ജോയിന്റ് സെക്രട്ടറി പി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.