ഓടനാവട്ടം: വെളിയം റീജിയണൽ സർവീസ് സഹകരണ ബാങ്കിന്റെ 13 അംഗ ഭരണ സമിതി തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിയ്ക്ക് വൻ വിജയം. മൊത്തം 3840 പേർ വോട്ട് രേഖപെടുത്തിയതിൽ ജയൻ പെരുംകുളം, ഡോ.ജോർജ് തോമസ്, കെ.മധു, എം.രാജു, എസ്.വിനയൻ, ആർ.ഷാജി, വി. ഹരിലാൽ, ബീനാസജീവ്, പി.സുശീല, അശോകൻ ഐതറ എന്നിവരാണ് വിജയിച്ചത്. അനിൽകുമാർ, എം.ബിനു, എം.ആർ.രഞ്ജിനി എന്നിവരെ ഈ മുന്നണിയിൽ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. ഔദ്യോഗിക ഭാരവാഹികളെ അടുത്ത് കൂടുന്ന യോഗത്തിൽ തീരുമാനിക്കും.