കൊല്ലം: എൻ.കെ. പ്രേമചന്ദ്രൻ എം.പി ആഗോള മുസ്ലീം തീവ്രവാദത്തിന് പിന്തുണ നൽകുന്നുവെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിമർശനത്തിൽ പ്രതിഷേധിച്ച് എം.പിയുടെ വസതിയിലേക്ക് യുവമോർച്ച ജില്ലാ കമ്മിറ്റി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാർച്ച് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ എം.പിയുടെ കോലം കത്തിച്ചു. യുവമോർച്ച ജില്ല പ്രസിഡന്റ് പ്രണവ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ യു. ഗോപകുമാർ, അഭിഷേക് മുണ്ടയ്ക്കൽ, ജില്ലാ കമ്മിറ്റിയംഗം അജീഷ്, മണ്ഡലം പ്രസിഡന്റുമാരായ സുദിൻ, ബിനു, ബിനോയ്, ശബരിനാഥ്, മണ്ഡലം ഭാരവാഹികളായ എം.എസ്. ആദിത്യൻ, പ്രിയങ്ക, അഭിരാമി, നേതാക്കളായ മനു പ്രദീപ്, പ്രകാശ് പാപ്പാടി, ഗണേഷ് എന്നിവർ സംസാരിച്ചു.