ddd
കുഴിത്തുറയിൽ തീരശോഷണം വ്യാപകമായ പ്രദേശം

800 മീറ്റർ പ്രദേശത്ത് തീര ശോഷണം

2004 ൽ സുനാമി പുനരിധിവാസ ഫണ്ടിൽ സംരക്ഷണ ഭിത്തിക്ക് കരാറായി

1500 മീറ്റർ ഉണ്ടായിരുന്ന പ്രവൃത്തി 700 മീറ്ററിൽ അവസാനിപ്പിച്ചു

ആലപ്പാട് : ടി.എസ്.കനാലിൽ കുഴിത്തുറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ തെക്കേ അതിർത്തി മുതൽ ഏകദേശം 800 മീറ്റർ പ്രദേശത്ത് വ്യാപകമായ തീര ശോഷണം. 2004 ൽ സുനാമി പുനരിധിവാസ ഫണ്ട്‌ ഉപയോഗിച്ചാണ് സംരക്ഷണ ഭിത്തിക്ക് കരാറായത്. പണി ഏറ്റെടുത്ത കാരാറുകാരൻ ആകെ 1500 മീറ്റർ ഉണ്ടായിരുന്ന പ്രവൃത്തി 700 മീറ്ററിൽ അവസാനിപ്പിച്ചു. ഇടയ്ക്ക് വെച്ച് പണി ഉപേക്ഷിച്ചു. നിർമ്മാണ സാമഗ്രികൾ എത്തിക്കാൻ പര്യാപ്തമായ റോഡ്‌ കായൽ തീരത്തേക്ക് ഇല്ലെന്ന ന്യായം പറഞ്ഞാണ് പണി ഉപേക്ഷിച്ചത്. എന്നാൽ ഇക്കാര്യത്തിൽ അധികൃതർ നടപടി എടുത്തില്ലെന്നും ആക്ഷേപമുണ്ട്.
തീരശോഷണം പരിസ്ഥിതി പ്രശ്നം എന്നതിലുപരി തീരത്തുള്ളവർക്ക് ഭൂമി നഷ്ടപെടുന്നതിനും കാരണമാകുന്നു. ചിലർക്ക് ഒരു സെന്റ് വരെ നഷ്ടം സംഭവിച്ചു.കരയിടിച്ചിൽ തടയാൻ ചിലർ പല മാർഗങ്ങളിൽ കുറെ പണം ‌ചെലവാക്കിയെങ്കിലും ഫലം കണ്ടില്ല.



തെങ്ങുകൾ ഉൾപ്പെടെ കടപുഴകി വലിയ നഷ്ടം സംഭവിക്കുന്നു. ഇപ്പോൾ റോഡുകൾ മെച്ചപ്പെട്ടതിനാൽ നിർമ്മാണ സാമഗ്രകൾ എത്തിക്കുന്നതിനു തടസമില്ല.
ജെ. ആനന്ദൻ
സെക്രട്ടറി,

എസ്.എൻ.ഡി.പി യോഗം കുഴിത്തുറ 2326 -ാം നമ്പ‌ർ ശാഖ

ശക്തി കൂടിയ എൻജിനുകൾ ഉപയോഗിച്ചുള്ള മത്സ്യ ബന്ധന ബോട്ടുകളുടെ നിരന്തര സഞ്ചാരത്തിൽ വലിയ ഓളങ്ങൾ തീരത്ത് അല തല്ലുന്നത് തീരം ഇടിയുന്നതിന് കാരണമാകുന്നു. ആലപ്പാട് പഞ്ചായത്തിൽ ഉൾപ്പെടെ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി ഇല്ല.
കെ.കെ.സുരേഷ്
കല്ലുംമൂട്ടിൽ
പ്രദേശവാസി