ഓടനാവട്ടം: വെളിയം റീജിയണൽ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയും
ബി.ജെ.പി പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ സ്ഥാനാർത്ഥിയും ബി.ജെ.പി ഓടനാവട്ടം ഏരിയ പ്രസിഡന്റുമായ കുടവട്ടൂർ പുളിയ്ക്കൽ വീട്ടിൽ സാബു കൃഷ്ണ(51)യ്ക്ക് പരിക്കേറ്റു, കൊട്ടാരക്കര താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരാളെ പൊലീസ് സംഭവസ്ഥലത്ത് വച്ച് കസ്റ്റഡിയിലെടുത്തു. വോട്ടെടുപ്പ് സംബന്ധിച്ചുണ്ടായ വാക്ക് തർക്കങ്ങളാണ് സംഘർഷത്തിൽ അവസാനിച്ചത്. കഴിഞ്ഞ ദിവസം പകൽ 12ഓടെ വെളിയം ടി.വി. ടി. എം എച്ച് .എസിൽ ആയിരുന്നു സംഭവം. പൂയപ്പള്ളി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര, ജന. സെക്രട്ടറി അരുൺ കാടാംകുളം, വെളിയം ഏരിയ പ്രസിഡന്റ് സുധാകരൻ പരുത്തിയറ, ജന. സെക്രട്ടറി മാവിള മുരളി, തുടങ്ങിയവർ പ്രതിഷേധം അറിയിച്ചു.