ഇരവിപുരം: ഇരവി ഗ്രന്ഥശാല സംഘടിപ്പിച്ച കെ.പി. ബ്രഹ്മാനന്ദൻ അനുസ്മരണം ചലച്ചിത്ര സംവിധായകൻ വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. കാഥികൻ നരിക്കൽ രാജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.പി. സജിനാഥ് അനുസ്മരണ പ്രഭാഷണം നടത്തി. ടി. സദാശിവൻ, ശിവപ്രസാദ്, ചിഞ്ജു ബാബു, എസ്.ആർ. അജിത്, എൻ. ടെന്നിസൺ, തട്ടാമല മധു, ഗോപൻ ആദിക്കാട്, കൊല്ലം സുൽഫി എന്നിവർ സംസാരിച്ചു. എം.ജി. സുനിൽ, പ്ലാക്കാട് ശ്രീകുമാർ, അനസുദ്ദീൻ എന്നിവർ ഗാനാർച്ചന നടത്തി.