കരുനാഗപ്പള്ളി: വിദ്യാർത്ഥികളുടെ കൺസെഷൻ കാലോചിതമായി പരിഷ്കരിക്കാത്തതിൽ പ്രതിഷേധിച്ച് സമരം തുടങ്ങാൻ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്ക് കമ്മിറ്റി യോഗം തീരുമാനിച്ചു. കരുനാഗപ്പള്ളിയിൽ പുതിയ ദേശീയപാതയുടെ ഉദ്ഘാടനത്തോടൊപ്പം സ്വകാര്യ ബസ് സ്റ്റോപ്പുകൾ പഴയ രീതിയിൽ നിലനിറുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ലോറൻസ് ബാബു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കുമ്പളത്ത് രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷ്റഫ് സഫ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് രവി ആതിര, ട്രഷറർ വി. ശശി പിള്ള, സംസ്ഥാന ജോയിന്റ് സെക്രട്ടറി ജി. മഞ്ജു നാഥ്, കാരൂർ അബ്ദുൾ സലിം, വിജയൻ, ഷിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു.വയനാട് ദുരന്തബാധിതർക്ക് സഹായം നൽകാനായി 22 ന് സംസ്ഥാനത്തെ എല്ലാ സ്വകാര്യ ബസുകളും സൗജന്യ സർവീസ് നടത്താനും യോഗത്തിൽ തീരുമാനമായി.