കൊല്ലം: കേന്ദ്ര വഖഫ് കൗൺസിൽ, സംസ്ഥാന വഖഫ് ബോർഡുകൾ, വഖഫ് ട്രൈബ്യൂണലുകൾ എന്നീ സ്ഥാപനങ്ങളെ നിർവീര്യമാക്കുന്ന വഖഫ് നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് റാവുത്തർ ഫെഡറേഷൻ നേതൃയോഗം ആവശ്യപ്പെട്ടു. വയനാട് ദുരന്തബാധിതർക്കായി 50 ലക്ഷം രൂപയുടെ പുനരധിവാസ പാക്കേജ് ഫെഡറേഷൻ പ്രഖ്യാപിച്ചു.
ദേശീയ അദ്ധ്യക്ഷൻ എസ്.എ.വാഹിദ് മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം.കെ.എം.ഹനീഫ അദ്ധ്യക്ഷനായി. ദേശീയ ജന. സെക്രട്ടറി പി.കെ.ഹമീദു കുട്ടി പുനരധിവാസ പാക്കേജ് വിശദീകരിച്ചു. ദേശീയ വൈസ് പ്രസിസിഡന്റ് അഡ്വ. മെഹബൂബ് ഷരീഫ്, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ അസീസ്, പ്രസിഡിന്റ് പി.എച്ച്.താഹ, ട്രഷറർ എം.എ.മജീദ്, ചീഫ് കോ ഓഡിനേറ്റർ നൗഷാദ് റാവുത്തർ, ഒ.യൂസുഫ് റാവുത്തർ, എച്ച്.ഹാഷിം റാവുത്തർ, ഇ.ഷിഹാബുദ്ദീൻ, എസ്.നൗഷാദ്, എ.എസ്.നാസറുദ്ദീൻ, അബു താഹിർ ചേർപ്പുളശേരി, ബീരാൻ തിരുവേഗപുറം, നൂറുദ്ദീൻ കുന്നിൻപുറം എന്നിവർ സംസാരിത്തു,