kamal
ഗാന്ധിഭവൻ ലീഡേഴ്‌​സ് മീറ്റ് ഗാന്ധി​ഭവൻ ഗ്ളോബൽ പ്രസി​ഡന്റ് റി​ട്ട. ജസ്റ്റി​സ് ബി​. കെമാൽ പാഷ ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം: ഗാന്ധിഭവൻ പോലെയുള്ള ക്ഷേമ സ്ഥാപനങ്ങൾ മാനവിക സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്നവയാണെന്ന് ഹൈക്കോടതി റിട്ട. ജസ്റ്റിസ് ബി. കെമാൽ പാഷ പറഞ്ഞു. ഗാന്ധിഭവൻ ലീഡേഴ്‌​സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധിഭവൻ ചെയർപേഴ്‌​സൺ ഡോ. ഷാഹിദ കമാൽ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ സ്വാഗതം പറഞ്ഞു. വയനാട് ദുരന്തത്തിൽ വീടുകൾ നഷ്ടമായ അഞ്ചു കുടുംബങ്ങൾക്ക് കോഴിക്കോട് ജില്ലയിൽ ഉചിതമായ വസ്തു നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ഗാന്ധിഭവൻ ഗ്ലോബൽ പ്രസിഡന്റായി ചുമതല ഏറ്റെടുത്ത ശേഷം ബി. കെമാൽ പാഷ പങ്കെടുത്ത ആദ്യത്തെ യോഗമായിരുന്നു ഇത്.