കൊല്ലം: കലാകാരന്മാർ നാടിന്റെ പുരോഗതിയുടെ പ്രതീകമാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി. തീരുമാനങ്ങളെടുക്കാനും മാറ്റിമറിക്കാനും കലാകാരന്മാർക്ക് നിർണായക സ്വാധീനമാണുള്ളത്. കൊല്ലം നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം ബിന്ദുകൃഷ്ണ അദ്ധ്യക്ഷയായി. സി.ആർ.മഹേഷ് എം.എൽ.എ, സൂരജ് രവി, ഡി.ഗീതാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കലാ - സാംസ്‌കാരിക രംഗത്ത് മികവ് തെളിയിച്ച കെ.കെ.മണി, ലതിക, കെ.പി.എ.സി ലീലകൃഷ്ണൻ, മോഹൻ പെരിനാട്, രവിവർമ്മ അരീന, കെ.വി.രാജാഗോപാലൻ നായർ, പി.ജയചന്ദ്രൻ പന്ത്രിക്കൽ, പ്രൊഫ.വസന്തകുമാർ സാംബശിവൻ, ഷീല ചെലപ്പൻ, തങ്കം ജോസ്, പി.ജെ.ഉണ്ണിക്കൃഷ്ണൻ, മങ്ങാട് സുബിൻ നാരായണൻ, കൃഷ്ണകുമാരി, വി.ടി.കുരീപ്പുഴ, കുരീപ്പുഴ യഹിയ, തങ്കമണി കബീർദാസ്, കെ.ബി.വസന്തകുമാർ, പൊന്നച്ചൻ പെരുമ്പള്ളി, ജോസഫ് തോബിയാസ്, കൊല്ലം പ്രസാദ്, ശ്യാം തറമേൽ, ഗോപുകൃഷ്ണൻ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.
കെ.പി.സി.സി സാഹിതി തീയറ്റേഴ്സ് വൈക്കം മുഹമ്മദ് ബഷീർ രചിച്ച മുച്ചീട്ട് കളിക്കാരന്റെ മകൾ എന്ന നാടകം അവതരിപ്പിച്ചു.