ഓച്ചിറ: സി.ആർ. മനോജ് അനുസ്മരണവും പുരസ്കാര സമ്മർപ്പണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. സി.ആർ. മനോജ് നാടക പുരസ്കാരം ബേബിക്കുട്ടൻ തൂലികയ്ക്ക് സമ്മാനിച്ചു. വവ്വാക്കാവ് ശാന്തിതീരം അഭയ കേന്ദ്രത്തിലായിരുന്നു ചടങ്ങ്. പോണാൽ നന്ദകുമാർ അദ്ധ്യക്ഷനായി. സജീവ് മാമ്പറ സ്വാഗതം പറഞ്ഞു. ആദിനാട് ശശി, ബിജു മുഹമ്മദ്, മനോജിന്റെ ഭാര്യ ലക്ഷ്മി, സഹോദരൻ സി.ആർ. മഹേഷ് എം.എൽ.എ, അദിനാട് ശശി, എസ്.എം. ഇക്ബാൽ തുടങ്ങിയവർ പങ്കെടുത്തു.