കൊല്ലം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാനങ്ങളും സംഘടിപ്പിക്കുന്ന ജില്ലാതല ഓണം ഖാദി മേളയും കർബല ഷോറൂമിൽ നവീകരിച്ച ഖാദി ഗ്രാമസൗഭാഗ്യയുടെയും ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. എം.നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനാകും. മേയർ പ്രസന്ന ഏണസ്റ്റ് ആദ്യവിൽപ്പനയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ സമ്മാന കൂപ്പൺ വിതരണവും നിർവഹിക്കും. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ചെയർമാൻ കെ.വരദരാജൻ മുഖ്യാതിഥിയാകും. ഖാദി കമ്മിഷൻ സ്റ്റേറ്റ് ഡയറക്ടർ സി.ജി.ആണ്ടവർ മുഖ്യ പ്രഭാഷണം നടത്തും. ഓരോ ആയിരം രൂപയുടെ പർച്ചേസിനും ജില്ലകൾ തോറുമുള്ള നറുക്കെടുപ്പിൽ അയ്യായിരം, മൂവായിരം, ആയിരം രൂപ വീതം സമ്മാനം ലഭിക്കും. വസ്ത്രങ്ങൾക്ക് 30 ശതമാനം വിലക്കിഴിവുണ്ട്. ഖാദി ബോർഡ് സെക്രട്ടറി ഡോ. കെ.എ.രതീഷ് സ്വാഗതവും പ്രോജക്ട് ഓഫീസർ എൻ.ഹരിപ്രസാദ് നന്ദിയും പറയും.