ചവറ: ഈഴവർ നേതാവില്ലാത്ത സമുദായമാണെന്ന പേരുദോഷം മാറ്റിയെടുത്ത് അധികാര കേന്ദ്രങ്ങളിൽ അനീതിക്കെതിരെയും അവകാശങ്ങൾക്കുമായി നിരന്തരം ശബ്ദമുയർത്തുന്ന നേതാവാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന് യോഗം വനിതാസംഘം കേന്ദ്ര സമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ പറഞ്ഞു. യോഗം ചവറ യൂണിയൻ വനിതാസംഘം നേതൃ സമ്മേളനവും എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വനിതാസംഘം യൂണിയൻ പ്രസിഡന്റ് അംബിക രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അപ്സര സുരേഷ് സ്വാഗതം പറഞ്ഞു. യോഗം ചവറ യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ, സെക്രട്ടറി കാരയിൽ അനീഷ്, യോഗം അസിസ്റ്റന്റ് സെക്രട്ടറി വനജ വിദ്യാധരൻ, ഗണേഷ് റാവു, എം.പി. ശ്രീകുമാർ, ജി. മുരളീധരൻ, ഓമനക്കുട്ടൻ, രഘു, ശോഭ കുമാർ, മോഹനൻ നിഖിലം, റോസ് ആനന്ദ്, ബിനുപള്ളിക്കോടി, സിബുലാൽ എന്നിവർ സംസാരിച്ചു. മിനിമോഹൻ നന്ദി പറഞ്ഞു.