മയ്യനാട്: മുളയ്ക്കൽകാവ് ദേവീക്ഷേത്രത്തിലെ ആറാമത് ദേവീഭാഗവത നവാഹ തത്വസമീക്ഷായജ്ഞം ഇന്ന് ആരംഭിച്ച് 20ന് സമാപിക്കും. തടത്തിൽമഠം ടി.കെ. ചന്ദ്രശേഖരൻതന്ത്രി മുഖ്യകാർമികത്വം വഹിക്കും. മുണ്ടാരപ്പിള്ളി മഹേശ്വരൻ നമ്പൂതിരിപ്പാടാണ് യജ്ഞാചാര്യൻ.
എല്ലാ ദിവസവും രാവിലെ 5.30 ന് ഗണപതിഹോമം, ലളിതാസഹസ്രനാമം, ഗ്രന്ഥപൂജ, കീർത്തനാലാപനം. രാവിലെ 7 മുതൽ 12 വരെയും 2 മുതൽ 5 വരെയും ദേവീ ഭാഗവതപാരായണം. ഉച്ചയ്ക്ക് 12ന് പ്രഭാഷണം, 12.30ന് അന്നദാനം, വൈകിട്ട് 6.30ന് ദീപാരാധന, ഭഗവതി സേവ, ലളിതാസഹസ്രനാമം, നാമജപം, പ്രഭാഷണം, സമർപ്പണം, ആരതി, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും.
ഇന്ന് രാവിലെ 6.30ന് ആചാര്യവരണം. 15ന് വൈകിട്ട് 5.30ന് സർവൈശ്വര്യ പൂജ. 16ന് രാവിലെ 10ന് നവഗ്രഹ പൂജ. 17ന് രാവിലെ 11ന് പാർവതി പരിണയം, ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ, വൈകിട്ട് 5.30ന് വിദ്യാരാജഗോപാല മന്ത്രാർച്ചന. 18ന് രാവിലെ 10ന് ഗായത്രി ഹോമം, വൈകിട്ട് 5.30ന് മഹാലക്ഷ്മി പൂജ. 20ന് രാവിലെ 11ന് ദേവീ ഭാഗവത സമർപ്പണം, മഹാപ്രസാദംഊട്ട്. 11.30ന് ആറാട്ട്, സ്നാനം, ദക്ഷിണ, ഭദ്രദീപ ഉദ്വസനം, യജ്ഞസമാപനം.