കൊട്ടാരക്കര: ദി പെന്തക്കോസ്ത് മിഷൻ സെന്റർ പാസ്റ്റർ എം.ജോസഫ് കുട്ടി (72) നിര്യാതനായി. അരനൂറ്റാണ്ടിലേറെയായി സഭയുടെ ചുമതലയിൽ കോട്ടയം, എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര സെന്ററുകളിൽ ശുശ്രൂഷ ചെയ്തുവരികയായിരുന്നു. വിലങ്ങറ തെക്കേക്കര പുത്തൻവീട്ടിൽ പരേതനായ സി.മത്തായിയുടെ മകനാണ്. സംസ്കാരം നാളെ രാവിലെ 9ന് കോട്ടപ്പുറം ടി.പി.എം സെമിത്തേരിയിൽ.