dyfi
എഴുകോൺ ഗ്രാമ പഞ്ചായത്തിലെ തെരുവ് വിളക്കുകൾ കത്താത്തതി​നാൽ സി.പി.എം എഴുകോൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി നടത്തിയ റീത്ത് സമർപ്പണം ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് എ. അഭിലാഷ് ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ: എഴുകോൺ ഗ്രാമ പഞ്ചായത്തിലെ മിനിമാസ്റ്റ് അടക്കമുള്ള തെരുവ് വിളക്കുകൾ കത്താത്തതിൽ പ്രതിഷേധം. സി.പി.എം എഴുകോൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വൈദ്യുത തൂണുകളിൽ മണ്ണെണ്ണ വിളക്ക് കത്തിച്ചു വച്ചും റീത്ത് സമർപ്പിച്ചും പ്രതിഷേധി​ച്ചു. പോച്ചംകോണത്ത് നടന്ന സമരം ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് എ. അഭിലാഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.പി. മനേക്ഷ, എം.പി. മഞ്ജുലാൽ, ബ്രാഞ്ച് സെക്രട്ടറിമാരായ പി. ഹർഷകമാർ, അനിത, മഹിളാ അസോസിയേഷൻ നേതാവ് ഷൈലജ തുടങ്ങിയവർ പങ്കെടുത്തു.