y
ഓടനാവട്ടം കട്ടയിൽ ഇ.എം.എസ് ഗ്രന്ഥശാല സംഘടിപ്പിച്ച പ്രതിഭകളെ ആദരിക്കൽ ചടങ്ങ് സി പി എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്യുന്നു

ഓടനാവട്ടം: കട്ടയിൽ ഇ.എം.എസ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിച്ചു. പുരസ്കാര വിതരണം സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ. രാജൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി. അനീഷ് സ്വാഗതം പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ കെ.ബി. മുരളീകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. അഭിലാഷ്, ജില്ലാ പഞ്ചായത്ത്‌ അംഗം ജയശ്രീ വാസുദേവൻ, വെളിയം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. പ്രശാന്ത്, കൊട്ടാരക്കര സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ. പ്രേമചന്ദ്രൻ, പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സോമശേഖരൻ,

കുടവട്ടൂർ ദേശസേവിനി വായനശാല സെക്രട്ടറി എൽ. ബാലഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.