thodiyoor
ജയചന്ദ്രൻ തൊടിയൂർ‌

തൊടിയൂർ: മാലുമേൽ പൗരസമിതി ഗ്രന്ഥശാല ആൻഡ് വായനശാല എല്ലാവർഷവും കല, സാംസ്കാരിക, വിദ്യാഭ്യാസ, സാഹിത്യ, പത്ര പ്രവർത്തന രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച തൊടിയൂർ നിവാസികൾക്ക് നൽകുന്ന മാലുമേൽ പൗരസമിതി പുരസ്കാരം കേരളകൗമുദി തൊടിയൂർ ലേഖകൻ ജയചന്ദ്രൻ തൊടിയൂരിന്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 15ന് വൈകിട്ട് 4ന് സമിതി ഹാളിൽ സി.ആർ. മഹേഷ് എം.എൽ.എ പുരസ്കാരം സമ്മാനിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും.

ആലോചന യോഗത്തിൽ പ്രസിഡന്റ് ജി. സജിത് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ.ബി. ഉണ്ണിക്കണ്ണൻ സ്വാഗതവും രക്ഷാധികാരി കെ.വി. വിജയൻ മുഖ്യ പ്രഭാഷണവും നടത്തി.