പുനലൂർ: സ്നേഹ ഭാരത് മിഷൻ ഇന്റർ നാഷണൽ ചാരിറ്റബിൾ ട്രസ്റ്റിൻെറ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും ഓണാഘോഷവും ഓണക്കോടി, സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണവും നടത്താൻ ജനറൽ കൗൺസിൽ യോഗം തിരുമാനിച്ചു. 15ന് രാവിലെ 9ന് ട്രസ്റ്റ് ഓഫീസിൽ സ്വാതന്ത്ര്യ ദിനാഘോഷം നടക്കും. സെപ്തംബർ 7ന് രാവിലെ 9 മുതൽ ചെമ്മന്തൂർ കെ. കൃഷ്ണപിളള സാംസ്കാരിക നിലയത്തിൽ ഓണഘോഷവും പുനലൂർ താലൂക്കിലെ നിർദ്ധനരും കിടപ്പ് രോഗികളുമായ 50 പേർക്ക് ഓണക്കോടിയും ഭക്ഷ്യധാന്യക്കിറ്റ് വിതരണവും നടത്തും. ട്രസ്റ്റ് ചെയർമാൻ അഡ്വ. എസ്.ഇ.സഞ്ജയ്ഖാൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൗൺസിൽ യോഗത്തിൽ ജനറൽ സെക്രട്ടറി വത്സലാമ്മ, സെക്രട്ടറി ആനന്ദ്, ജീവകാരുണ്യ സഹായ സമിതി ചെയർമാൻ എസ്.സുബിരാജ്, പ്രവർത്തക സമിതി ചെയർമാൻ ഇടമൺ ബാഹുലേയൻ, സെക്രട്ടറി നുജൂം യൂസഫ്, ട്രഷറർ രാജശേഖരൻ, കുട്ടിയമ്മ, കൊടിയിൽ മുരളി, സതീദേവി, ശന്തമ്മ, അനിത മുരളി തുടങ്ങിയവർ സംസാരിച്ചു.