ഓടനാവട്ടം: കട്ടയിൽ ഇ.എം.എസ് ഗ്രന്ഥശാലയ്ക്ക് കൊച്ചുപറവിള വീട്ടിൽ ഹരിദാസിന്റെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ പത്തു സെന്റ് വിട്ടു നൽകി. ഭൂമി ഏറ്റുവാങ്ങലും രേഖ കൈമാറുന്ന ചടങ്ങും മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ഭൂമി നൽകിയ കുടുംബാംഗങ്ങളെ
മന്ത്രി അനുമോദിച്ചു.
ഗ്രന്ഥശാല പ്രസിഡന്റ് കെ. രാജൻ അദ്ധ്യക്ഷനായി. പ്രതിഭകളെ സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ആദരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ പുരസ്കാര വിതരണം നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. ജോൺസൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്, ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവൻ, പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രശാന്ത്, കൊട്ടാരക്കര സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ. പ്രേമചന്ദ്രൻ, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബീന സജീവ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സോമശേഖരൻ, വിവിധ ഗ്രന്ഥശാല ചുമതലക്കാരായ സി. രാജു, ആർ. മനോഹരൻ, എസ്. രഘുകുമാർ, ബി. മുരളീധരൻ, വി. ഹരിലാൽ, ബിജു ചന്ദ്രൻ, കുടുംബ അംഗം ജി. രാമചന്ദ്രൻ, അജയകുമാർ എന്നിവർ പങ്കെടുത്തു. ഗ്രന്ഥശാല സെക്രട്ടറി പി. അനീഷ് സ്വാഗതവും ജി. അജയകുമാർ നന്ദിയും പറഞ്ഞു വയനാടിനു വേണ്ടി സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഗ്രന്ഥശാല കൈമാറി.