kunnathoor-
പി.എസ്. ബാനർജിയുടെ ഓർമയ്ക്കായി ഏർപ്പെടുത്തിയ പി.എസ്. ബാനർജി സ്മൃതി പുരസ്കാരം രമേഷ് കരിന്തലക്കൂട്ടത്തിന് മന്ത്രി സജി ചെറിയാൻ സമ്മാനിക്കുന്നു

കുന്നത്തൂർ: നാടൻപാട്ട് കലാകാരനും ചിത്രകാരനും കാരിക്കേച്ചറിസ്റ്റുമായിരുന്ന പി.എസ്. ബാനർജിയുടെ മൂന്നാം ചരമ വാർഷി ദിനാചരണത്തിന്റെ ഭാഗമായി ബാനർജി സ്മൃതി സമ്മേളനം- ഓർമ്മയിൽ ബാനർജി- മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കലയുടെ സർഗ്ഗവേദിയിൽ ബാനർജിയുടെ ഓർമ്മകൾക്ക് നിത്യ സ്മാരകം തീർക്കാൻ എല്ലാ പരിശ്രമവും സാംസ്കാരിക വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകി. ബാനർജി സ്മൃതി പുരസ്കാരം രമേഷ് കരിന്തലക്കൂട്ടത്തിന് അദ്ദേഹം സമ്മാനിച്ചു. പി.എസ്. ബാനർജി അക്കാഡമി പ്രസിഡന്റ് സഞ്ജയ്‌ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി അനുസ്മരണ പ്രഭാഷണം നടത്തി. നടൻ പ്രമോദ് വെളിയനാട് വിശിഷ്ടാതിഥിയായി. സമ്മാന വിതരണം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിച്ചു. നാടക് സംസ്ഥാന സെക്രട്ടറി ജെ. ഷൈലജ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപൻ, ബ്ലോക്ക് പ്രസിഡന്റ് ആർ. സുന്ദരേശൻ, ആർ.ഗീത, കെ.പ്രസന്നകുമാരി, ബൈജു തൈവമക്കൾ, ഡോ. മായ പ്രമോദ്, കെ.സനൽകുമാർ, ഗിരീഷ് ഗോപിനാഥ് എന്നിവർ സംസാരിച്ചു. അക്കാഡമി സെക്രട്ടറി ജി. ബിജു സ്വാഗതവും വൈസ് പ്രസിഡന്റ് ജി. ശങ്കരൻകുട്ടി നന്ദിയും പറഞ്ഞു.