കൊല്ലം: കൊട്ടിയം ഇ.എസ്.ഐ ആശുപത്രി നവീകരിക്കുമെന്നും വർഷങ്ങളായി തകർന്നുകിടക്കുന്ന പേരയം റോഡ് പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിൽ ബി.എം ആൻഡ് ബി.സി മാതൃകയിൽ പുനർനിർമ്മിക്കുമെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി.
'കൊട്ടിയം നാളെ ' എന്ന വിഷയത്തിൽ കൊട്ടിയം പൗരവേദി സംഘടിപ്പിച്ച ജനകീയ വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊട്ടിയം ജംഗ്ഷൻ മുതൽ പോളിടെക്നിക് വരെ എൽ.ഇ.ഡി ലൈറ്റ് സ്ഥാപിക്കുന്നത് പരിഗണിക്കുമെന്നും എം.പി പറഞ്ഞു. പൗരവേദി പ്രസിഡന്റ് അഡ്വ. കൊട്ടിയം അജിത്ത് കുമാർ വിഷയം അവതരിപ്പിച്ചു. മുൻ എം.എൽ.എ എ.എ.അസീസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, പഞ്ചായത്ത് അംഗം നദീറ കൊച്ചസ്സൻ, ഡി.സി.സി ജനറൽ സെക്രട്ടറി സിസിലി സ്റ്റീഫൻ തുടങ്ങിയവർ പങ്കെടുത്തു. പൗരവേദി ഭാരവാഹികളായ ജോൺ മോത്ത, ബിജുഖാൻ, സി.പി.സുരേഷ്‌കുമാർ, പ്രശാന്ത്, രാജിൽ കൃഷ്ണ എന്നിവരടങ്ങിയ പാനൽ സെമിനാർ നിയന്ത്രിച്ചു.