port
പോർട്ട്

കൊല്ലം: കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ച് രണ്ട് മാസത്തോളമായിട്ടും കൊല്ലം പോർട്ടിൽ എമിഗ്രേഷൻ ചെക്ക് പോയിന്റ് ഓഫീസ് തുറന്നില്ല. ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് നിർദ്ദേശിച്ച അധികസൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ഭരണാനുമതി തുറമുഖ വകുപ്പ് വൈകിപ്പിക്കുന്നതാണ് കാരണം.

ഓഫീസ് മുറികളുടെ പാർട്ടീഷൻ, കൂടുതൽ എ.സികൾ, സൺ ഗ്ലാസുകൾ തുടങ്ങിയ മിനുക്കുപണികളാണ് എഫ്.ആർ.ആർ.ഒ ഓഫീസ് നിർദ്ദേശിച്ചത്. ഒരുക്കേണ്ട സൗകര്യങ്ങളുടെ പട്ടിക ലഭിച്ചതിന് പിന്നാലെ മാരിടൈം ബോർഡ് നിർദ്ദേശങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി തുറമുഖ വകുപ്പിന് കൈമാറി.

ഭരണാനുമതി ലഭിച്ചാൽ മാത്രമേ ഏതെങ്കിലും ഏജൻസിയെ നിയോഗിച്ച് പ്രവൃത്തി പൂർത്തിയാക്കാൻ കഴിയൂ.

അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കി കെട്ടിടം കൈമാറിയാലെ ഫോറിൻ റീജിയണൽ ഓഫീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഐ.സി.പി ഓഫീസ് പ്രവർത്തനം ആരംഭിക്കൂ.

കഴിഞ്ഞയാഴ്ച കൊല്ലം പോർട്ടിൽ ക്രൂ ചേഞ്ചിനെത്തിയ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിലെ കപ്പലിന്റെ എമിഗ്രേഷൻ ജോലികൾ എഫ്.ആർ.ആർ.ഒ ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് നടത്തിയത്.

മിനുക്കുപണികൾക്ക് ഭരണാനുമതി വൈകുന്നു

 14 ലക്ഷം രൂപയുടെ മിനുക്കുപണികൾക്കാണ് എസ്റ്റിമേറ്റ് നൽകിയത്

 തുറമുഖ വകുപ്പിന്റെ ഭരണാനുമതി വൈകുന്നു
 എമിഗ്രേഷൻ ജോലികൾക്കുള്ള പൊലീസുകാരുടെ പട്ടിക കൈമാറി

 നിയമനം കെട്ടിടം കൈമാറിക്കിട്ടിയ ശേഷം

 സുരക്ഷയ്ക്ക് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ നിയമിക്കണം

 സുരക്ഷിത ഇന്റർനെറ്റ് ബന്ധമായ ലീസ് ലൈൻ ലഭ്യമായി

ഐ.സി.പി അനുവദിച്ചത് - ജൂൺ 18ന്

വിജ്ഞാപനം വന്നശേഷം നിർദ്ദേശിച്ച അധിക സൗകര്യങ്ങൾ പൂർത്തിയായാലുടൻ ഐ.സി.പിക്കുള്ള കെട്ടിടം ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസിന് കൈമാറും.

മാരിടൈം ബോർഡ് അധികൃതർ