കരുനാഗപ്പള്ളി : ദേശീയ ലൈബ്രേറിയൻ ദിനത്തോടനുബന്ധിച്ച് സബർമതി ഗ്രന്ഥശാല, സംഗീത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ലൈബ്രേറിയന് ആദരവ് നൽകി. ഗ്രന്ഥശാലാ ഹാളിൽ നടന്ന പരിപാടി കരുനാഗപ്പള്ളിനഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് സുമൻജിത്ത്മിഷ അദ്ധ്യക്ഷനായി. ലൈബ്രേറിയൻ സുമി സുൽത്താന് ചടങ്ങിൽ ഉപഹാരം സമർപ്പിച്ചു. സെക്രട്ടറി വി.ആർ.ഹരികൃഷ്ണൻ, നിർവാഹക സമിതി അംഗങ്ങളായ മുഹമ്മദ് സലിംഖാൻ, രാജേഷ്പുലരി, സുനിൽ പൂമുറ്റം,യുവജനവേദി ഭാരവാഹികളായ ഗോപൻ ചക്കാലയിൽ,നുവാൻ,ശ്യാം,സൈജു,നിതിൻ, നിവ,സാദിഖ് എന്നിവർ സംസാരിച്ചു.