കരുനാഗപ്പള്ളി: വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ കർഷകർ ഉൾപ്പെടെയുള്ള സഹജീവികൾക്ക് കർഷക കോൺഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി സ്മരണാജ്ഞലി അർപ്പിച്ചു. ദുരന്തത്തിൽ ബാക്കിയാക്കിയ ബന്ധുക്കളെ സുരക്ഷിതമായ സ്ഥലത്ത് പുരരധിവസിപ്പിക്കുവാനുള്ള സർക്കാൻ നടപടി വേഗത്തിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കർഷ കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട്ടിൽ മരണമടഞ്ഞവർക്കായി 16 ന് വൈകിട്ട് 4 ന്ചിന്നക്കടയിൽ നടത്തുന്ന സർവ്വമത പ്രാർത്ഥനാ സമ്മേളവും ദീപം തെളിക്കലും പരിപാടിയിൽ കർഷകരെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുനമ്പത്ത് ഷിഹാബ് യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എൻ. സുഭാഷ് ബോസ് അദ്ധ്യക്ഷനായി. മാരാരിത്തോട്ടം ജനാർദനൻ പിള്ള, വി.കെ. രാജേന്ദ്രൻ, ബിനി അനിൽ, കുറ്റിയിൽ ഷാനവാസ്, ഡി. വിജയൻ, സതീശൻ, സലിം കുമാർ, സന്തോഷ് ബാബു, ഗോപകുമാർ, സുകുമാരൻനായർ, ബാബു ജോസഫ്, ടി.അനിൽകുമാർ, ബി.അനിൽ എന്നിവർ സംസാരിച്ചു.