photo
കരുനാഗപ്പള്ളി നഗരസഭയിൽ വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പുകളുടെ വിതരണം മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു നിർവഹിക്കുന്നു

കരുനാഗപ്പള്ളി : പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10.65ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. നഗരസഭാങ്കണത്തിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം നി‌ർവഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ഇന്ദുലേഖ, എം.ശോഭന, പടിപ്പുര ലത്തീഫ്, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.