photo

കുലശേഖരപുരം: യൂത്ത് കോൺഗ്രസ് കുലശേഖരപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി മെമ്മോറിയൽ മെരിറ്റ് അവാർഡ് ഫെസ്റ്റിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് അൽത്താഫ് ഹുസൈൻ അദ്ധ്യക്ഷനായി. സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എസ് പുരം സുധീർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ഇർഷാദ് ബഷീർ, അസ്‌​ലം ആദിനാട്, ബ്ലോക്ക് പ്രസിഡന്റ് ആർ.എസ്.കിരൺ, ജില്ലാ സെക്രട്ടറിമാരായ അഫ്‌​സൽ കെ.എസ്.പുരം, രഞ്ജിത്ത് ബാബു, സുമയ്യ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലാലാ, പഞ്ചായത്ത് മെമ്പർമാരായ യൂസഫ് കുഞ്ഞ്, ദീപക്ക്, സലാം, ശബരി, ആദിത്യൻ, ഷാഫി പള്ളിമുക്ക്, ബിലാൽ കോളാട്ട് എന്നിവർ സംസാരിച്ചു.