photo
സനൂജ്മോൻ (

കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശിപ്പിച്ച യുവാവ് ശക്തികുളങ്ങര മീനത്തുചേരി കെ.ആർ.എൻ നഗർ 47ൽ സനൂജ് മോനെ (34) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച രാവിലെ 10.30 ഓടെ ബൈക്കിലെത്തിയ പ്രതി ഒൻപത് വയസുകാരിയോട് മാളിയേക്കൽ ഭാഗത്തേക്ക് പോകുന്ന വഴി ചോദിച്ച ശേഷം നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. പെൺകുട്ടി വീട്ടിലെത്തി വിവരം രക്ഷിതാക്കളോട് പറഞ്ഞു. തുടർന്ന് കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. സി.സി ടി.വി ക്യാമറകളിൽ നിന്ന് പ്രതിയെയും വാഹനവും കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇൻസ്പെക്ടർ നിസാമുദ്ദീൻ, എസ്.ഐമാരായ ഷെമീർ, റഹിം, എസ്.സി.പി.ഒ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.