photo

കരുനാഗപ്പള്ളി: മാലിന്യമുക്തം നവകേരളം കർമ്മ പരിപാടിയോടനുബന്ധിച്ച് രണ്ടാംഘട്ട കാമ്പയിന്റെ ഭാഗമായി പന്മന ഗ്രാമപഞ്ചായത്തിൽ ശില്പശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.ജയചിത്ര ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്മന ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. നവകേരളം കാമ്പയിൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പന്മന മജീദ് വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി റോഷി സിസിലിയ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ജനപ്രതിനിധികൾ, വിവിധ ഘടകസ്ഥാപനമേധാവികൾ, ആരോഗ്യപ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, വി.ഇ.ഒമാർ, കുടുംബശ്രീ എ.ടി.എസ് അംഗങ്ങൾ, പൊതു ജനങ്ങൾ എന്നിവർ പങ്കെടുത്തു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഗ്യാപ്പുകളെ കുറിച്ചും അനുബന്ധ പ്രോജക്ടുകളെ കുറിച്ചും ഗ്രൂപ്പ് തല ചർച്ചകളും നടത്തി.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോർജ് ചാക്കോ സ്വാഗതവും ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.