കൊല്ലം: ആരോഗ്യമേഖലയിലെ മികച്ച പ്രവർത്തനം കാഴ്ചവച്ച സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ കോർപ്പറേഷനായി കൊല്ലം തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് ലക്ഷം രൂപയാണ് അവാർഡ്.
ആരോഗ്യ മേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, മാലിന്യ നിർമ്മാർജ്ജനം, രോഗ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയവ പരിഗണിച്ചാണ് പുരസ്കാരം. ജില്ലാതലത്തിൽ ഇട്ടിവ, തഴവ, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ഈ പഞ്ചായത്തുകൾക്ക് യഥാക്രമം അഞ്ച്, മൂന്ന്, രണ്ട് ലക്ഷം രൂപ വീതം ലഭിക്കും.