കൊല്ലം: അഖില കേരള വിശ്വകർമ്മ മഹാസഭ കൊല്ലം യൂണിയനി​ൽ വി​ശ്വകർമ്മ ദി​നാഘോഷം വയനാട് ദുരന്തത്തിന്റെ അടിസ്ഥാനത്തിൽ ആഘോഷങ്ങളും പ്രകടനങ്ങളും പൊതുസമ്മേളനവും ഒഴിവാക്കി​ നടത്താൻ തീരുമാനിച്ചു. സെപ്തംബർ 8 ന് ഋഷിപഞ്ചമി മുളങ്കാടകത്ത് പൂജകൾ മാത്രമായും സെപ്തംബർ 17ന് വിശ്വകർമ്മദിനം ദുഖാചരണ ദിനമായും നടത്തും. യോഗത്തിൽ കൊല്ലം യൂണിയൻ പ്രസിഡന്റ് അഡ്വ .എ. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കരിക്കോട് എൻ. ഗോപാലകൃഷ്‌ണൻ സ്വാഗതം പറഞ്ഞു. വർക്കിംഗ് സെക്രട്ടറി കൃഷ്ണൻ കുട്ടി, വൈസ് പ്രസിഡന്റ് പനയം സജീവ്, മങ്ങാട് വി.സുരേഷ്, അഡ്വ.ശിവപ്രസാദ് തിട്ടയിൽ, കരിക്കോട് ജഗദീശൻ, ഷൺ​മുഖൻ മരുത്തടി, നല്ലശിവൻ ആചാരി, മുളങ്കാടകം ശെൽവൻ, ജി.കെ. രാജൻ ചാരുകട്, മുളവന സി.രാജേന്ദ്രൻ ആചാരി, ഗണപതി ആനന്ദവല്ലീശ്വരം, ടി.സി. ജ്യോതീന്ദ്രലാൽ കുണ്ടറ, എസ്. സന്തോഷ് പെരുമ്പുഴ, ആർ. ബാബു, കേരള ആർട്ടിസാൻസ് മഹി​​ളാ സമാജം സെക്രട്ടറി അംബിക, മുളങ്കാടകം ശ്യാമള, ചാറുകാട് ശകുന്തള, സിന്ധു പനയം, രവീന്ദ്രൻ കുറ്റിച്ചിറ എന്നിവർ പെങ്കെടുത്തു.