കൊല്ലം : എഴുകോൺ സെന്റർ ഫോർ സയൻസിലെ 'സഫലം' 2024 മെരിറ്റ് അവാർഡ് വിതരണ സമ്മേളനം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ലക്ഷ്മി അരുൺ അദ്ധ്യക്ഷനായി. കലാപരിപാടികളുടെ ഉദ്ഘാടനം എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിജു എബ്രഹാമും അവാർഡ് വിതരണം കവി ഇഞ്ചക്കാട് ബാലചന്ദ്രനും നിർവഹിച്ചു. ഡോ.ഇടയ്ക്കിടം ശാന്തകുമാർ, അനിൽ ആയൂർ, നീലേശ്വരം സദാശിവൻ, എസ്.മോഹനൻ പിള്ള, കെ.പ്രേംചന്ദ് എന്നിവർ സംസാരിച്ചു.