കൊല്ലം: കുടിശ്ശികയായ സാമൂഹ്യ ക്ഷേമ പെൻഷനുകളുടെ വിതരണത്തിൽ മുഖ്യമന്ത്രി വാക്കുപാലിക്കണമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ പറഞ്ഞു. കോൺഗ്രസ് വടക്കേവിള ബ്ലോക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ബ്ലോക്ക് പ്രസിഡന്റ് പാലത്തറ രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് വിപിന ചന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ അൻസർ അസീസ്, എസ്. ശ്രീകുമാർ, വ്യാപാരി വ്യവസായി കോൺഗ്രസ് നേതാവ് ബിനോയ് ഷാനൂർ, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി, എ.എസ്. നോൾഡ്, മണ്ഡലം പ്രസിഡന്റുമാരായ മണികണ്ഠൻ, കൃഷ്ണകുമാർ, മുണ്ടയ്ക്കൽ രാജശേഖരൻ, അസീമുദ്ദീൻ, ഗോപാലകൃഷ്ണൻ, കൗൺസിലർ ശ്രീദേവി അമ്മ എന്നിവർ സംസാരിച്ചു.