kitt-

കൊല്ലം: കേരള പ്രദേശ് മദ്യനിരോധന സമിതി നേതൃത്വത്തി​ൽ ക്വി​റ്റ് ഇന്ത്യ ദി​നത്തി​ൽ, മദ്യം രാജ്യം വിടുക എന്ന സന്ദേശവുമായി​ നടത്തി​യ സമ്മേളനം കൊല്ലം ഡി​.സി​.സി​ പ്രസിഡന്റ് പി​. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. മദ്യനയത്തിൽ ഇരട്ടത്താപ്പ് നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് കുഞ്ഞച്ചൻ പരുത്തിയറ അദ്ധ്യക്ഷത വഹി​ച്ചു. ആമ്പാടി സുരേന്ദ്രൻ ക്വിറ്റ് ഇന്ത്യാദിന സന്ദേശം നൽകി. ഡെപ്യൂട്ടി മേയർ കൊല്ലം മധു മുഖ്യ പ്രഭാഷണവും ജനറൽ സെക്രട്ടറി സഹദേവൻ ചെന്നാപ്പാറ, കെ.പി​.സി​.സി​ സെക്രട്ടറി സൂരജ് രവി, മാത്ര രവി, ബാബു മിയ്യന്നൂർ, സുബിൻ നാരായണ, ലത്തീഫ് മാമൂട്, റെനിസൺ ബെഞ്ചമിൻ, രഘുനാഥൻ പിള്ള, ഗോപാലകൃഷ്നൻ തുറവൂർ, ശാന്തി നികേതൻ, ഗോപാലകൃഷ്ണപിള്ള എന്നിവർ സംസാരി​ച്ചു.