മങ്ങാട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും പി.ടി.എയും ചേർന്ന് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് മങ്ങാട് ഡിവിഷൻ കൗൺസിലർ ടി.ജി.ഗിരീഷ് നിർവഹിക്കുന്നു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, ആർ.പി ബാങ്കേഴ്സ് മാനേജിംഗ് ഡയറക്ടർ ആർ. പ്രകാശൻപിള്ള, സ്കൂൾ പ്രഥമ അദ്ധ്യാപിക ജെ. ശ്രീലത, അദ്ധ്യാപിക ഇന്ദുലേഖ എന്നിവർ സമീപം.