കൊല്ലം: താമരക്കുളം ക്വയിലോൺ ഡിസ്ട്രിക്ട് റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ ഹാളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ഹെൽത്ത് ഇൻഷ്വറൻസ് പരിരക്ഷയിൽ ചേരാൻ അവസരം ഒരുക്കിയിരിക്കുന്നു. വ്യാപാരികൾക്കും തൊഴിലാളികൾക്കും ചുമട്ട് തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം. പ്രായപരിധി 18 മുതൽ 60 വയസ്. പോളിസിയെടുക്കുന്ന ദിവസം മുതൽ അപകട ചികിത്സയ്ക്കുള്ള പരിരക്ഷ ലഭിക്കും. പോളിസിയിൽ നിബന്ധനകൾ ബാധകമാണ്. ആധാർ കാർഡ് കൊണ്ടുവരണം. 899 രൂപയ്ക്ക് 15 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക് വഴി ക്യാൻസർ കെയറും ദിവസം 2000 രൂപ വരെ ക്യാഷ് അലവൻസും നൽകുന്ന പുതിയ സ്‌കീം ആരംഭിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് പിഞ്ഞാണിക്കട നജീബ് (9349789835), ജനറൽ സെക്രട്ടറി ജോൺസൺ ജോസഫ് (9447076964), സെക്രട്ടറി അബ്ദുൾ ഇല്ലാഹ് (9495697601) എന്നിവർ അറിയിച്ചു.