കൊല്ലം: തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധയിടങ്ങളിൽ നിന്നായി വാഹനങ്ങൾ മോഷ്ടിച്ച് കടത്തിയ മടത്തറ മുല്ലശേരി സ്വാദേശി സംജുവുനെ പൊലീസ് അറസ്റ്റ് ചെയ്തു.
3മാസം മുമ്പ് പാങ്ങോട് സ്റ്റേഷൻ പരിധിയിൽ പൊലീസുകാരന്റെ വാഹനം മോഷ്ടിച്ച കുറ്റത്തിന് സംജുവി നെ അറസ്റ്റ് ചെയ്തിരുന്നു.ആ കേസിൽ ശിക്ഷ കാലാവധി പൂർത്തിയാക്കി ഇറങ്ങിയ ദിവസം തന്നെ പാലോട് സ്റ്റേഷൻ പരിധിയിൽ പെട്ട കുസവൂർ ജംഗ്ഷന് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന പാലോട് സ്വാദേശി പ്രദീഷിന്റെ സ്കൂട്ടിയുമായി സംജു കടന്നു കളഞ്ഞു. പ്രദീഷിന്റെ പരാതിയിൽ പാലോട് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം മടത്തറയിൽ നിന്ന് പിടികൂടിയ സംജുവിനെ റിമാൻഡ് ചെയ്തു.