logio-
നാടകശാല നടത്തിയ അഖില കേരള ബാബു രാജ്‌ സ്മാരക മാപ്പിളപ്പാട്ട് മത്സരത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ നാടകശാല മാഗസിൻ 47-ാം ലക്കം കുമ്പളത്ത് വിഷ്ണു വിജയന് നൽകി കെ.ജി.രവി പ്രകാശനം ചെയ്യുന്നു

കരുനാഗപ്പള്ളി: നാടകശാല നടത്തിയ അഖില കേരള ബാബു രാജ്‌ സ്മാരക മാപ്പിളപ്പാട്ട് മത്സരത്തിൽ ഹിബാ ഫാത്തിമ ഒന്നാം സ്ഥാനവും അർപ്പിത രണ്ടാം സ്ഥാനവും നേടി. എവർ മാക്സ് ബഷീർ മത്സരം ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം കാർഷിക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി.രവി ഉദ്ഘാടനം ചെയ്തു. നേരത്തെ നടന്ന കവിയരങ്ങിൽ 25 ഓളം കവികൾ പങ്കെടുത്തു. തോപ്പിൽ ലത്തീഫ് കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. നാടകശാല ഗിഫ്റ്റായി നൽകുന്ന 47-ാമത് ലക്കം മാഗസിന്റെ പ്രകാശനം യു.എ. ഇ ഇൻകാസ് പ്രസിഡന്റ് കുമ്പളത്ത് വിഷ്ണുവിജയന് നൽകി കെ.ജി. രവി നിർവഹിച്ചു.

കലാകാരന്മാർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം മുൻ നഗരസഭാ അദ്ധ്യക്ഷ സീനത്ത് ബഷീർ ഉദ്ഘാടനം ചെയ്തു. ജേസീസ് കൊല്ലം ജില്ലാ ഗവർണർ മാമ്പറ രാജീവിനെയും കുമ്പളത്ത് രാജേന്ദ്രനെയും ചടങ്ങിൽ

ആദരിച്ചു. അഡ്വ.ബി.ബിനു, സജീവ് മാമ്പറ, ഡി.മുരളീധരൻ,പോണാൽ നന്ദകുമാർ, ഡോ.നിമ, അബ്ബാ മോഹൻ, ആദിനാട് മധുസാന്ത്വനം, സിന്ധുസുരേന്ദ്രൻ, ഷാനവാസ് കമ്പിക്കീഴിൽ, സി.ജനചന്ദ്രൻ എന്നിവർ സംസാരിച്ചു. നാടകശാലാ ഡയറക്ടർ കരുനാഗപ്പള്ളി കൃഷ്ണൻ കുട്ടി സ്വാഗതവും

രത്നമ്മ ബ്രാഹ്മ മുഹൂർത്തം നന്ദിയും പറഞ്ഞു.