കൊട്ടാരക്കര: നിയോജക മണ്ഡലത്തിന്റെ വികസന പദ്ധതികൾ ക്രോഡീകരിച്ചുള്ള 'സമഗ്ര കൊട്ടാരക്കര' ജനകീയ സെമിനാറിൽ അവതരിപ്പിച്ചു. മന്ത്രി കെ.എൻ.ബാലഗോപാൽ സെമിനാർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എസ്.ആർ.രമേശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹരിത കേരള മിഷൻ സംസ്ഥാന കോർഡിനേറ്റർ ടി.എൻ.സീമ, കളക്ടർ എൻ.ദേവീദാസ്, സംസ്ഥാന ഭൂവിനിയോഗ ബോർഡ് കമ്മിഷണർ യാസ്‌മിന എൽ.റഷീദ്, അഗ്രോണമിസ്‌റ്റ് അംബിക ചന്ദ്രൻ എന്നിവർ സംസാരിച്ചു. മണ്ണ്, ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയുള്ള വികസനമാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തിൽ വിശദമായ ചർച്ചയ്‌ക്കുശേഷം അന്തിമ പദ്ധതിരേഖ തയ്യാറാക്കും. ഇതിനായി ഈമാസം 24, 26 തീയതികളിൽ പഞ്ചായത്തുകളിലും നഗരസഭയിലും വികസന ശിൽപശാലകൾ സംഘടിപ്പിക്കും.
നീരുറവകൾക്ക് പുന:ജ്ജീവനം
മണ്ഡലത്തിലെ നീരുറവകൾ, കുളങ്ങൾ, മറ്റ് ജലസ്രോതസുകൾ എന്നിവയുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവയെ പുന:ജ്ജീവിപ്പിക്കാനുള്ള പദ്ധതികൾക്ക് മുൻതൂക്കം നൽകും.
നവീകരണ പ്രവർത്തനങ്ങൾ വരുന്ന ഗാന്ധിജയന്തി ദിനത്തിൽ തുടങ്ങും. അന്നേ ദിവസം മണ്ഡലത്തിലെ എല്ലാ ഗ്രാമ പഞ്ചായത്ത്, നഗരസഭാ വാർഡുകളിലും കുറഞ്ഞത് ഒരു ജലസ്രോതസിന്റെയോ, നീരുറവയുടെയോ നവീകരണ പ്രവർത്തനനവും ആരംഭിക്കും.
ജലലഭ്യതയും ജലസുരക്ഷയും ലക്ഷ്യമിടുന്ന പദ്ധതിയിൽ വൻ ജന പങ്കാളിത്തം ഉറപ്പാക്കും.
മൈലം, കുളക്കട പഞ്ചായത്തുകളിലും കൊട്ടാരക്കര നഗരസഭയിലുമായി സ്ഥിതി ചെയ്യുന്ന പുലമൺ തോടിന്റെ നവീകരണത്തിലടക്കം തദ്ദേശ വാസികളെയാകെ പങ്കെടുപ്പിക്കും. ബോധവത്കരണ പരിപാടികൾ നടത്തും.
നഗര സൗന്ദര്യം
കൊട്ടാരക്കര പട്ടണം സൗന്ദര്യവത്കരിക്കാനുള്ള പദ്ധതികൾ നടപ്പാക്കും. ഇതിൽ വ്യാപാരികളുടെയും, പൊതു–-സ്വകാര്യ സ്ഥാപനങ്ങളുടേയുമടക്കം പങ്കാളിത്തം ഉറപ്പാക്കും. മണ്ഡലത്തിലെ ചെറുപട്ടണങ്ങളിലും ജംഗ്‌ഷനുകളിലും സൗന്ദര്യവത്‌കരണവും കൃത്യമായ മാലിന്യ സംസ്‌കരണവും ഉറപ്പാക്കും.
കൃഷിയ്ക്ക് 20 കോടി