ns-
അതിനൂതന റോബോട്ടിക് സംവി​ധാനം നടപ്പാക്കുന്ന, കൊല്ലം ജി​ല്ലയി​ലെ ആദ്യ ആശുപത്രി​യായ​ എൻ.എസ് സഹകരണ ആശുപത്രിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം നി​ർവഹി​ക്കുന്നു

കൊല്ലം:​ വൈദ്യശാസ്ത്ര രംഗത്തെ അതിനൂതന റോബോട്ടിക് സംവി​ധാനം നടപ്പാക്കുന്ന, കൊല്ലം ജി​ല്ലയി​ലെ ആദ്യ ആശുപത്രി​യായി​ എൻ.എസ് സഹകരണ ആശുപത്രി. മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം നി​ർവഹി​ച്ചു. ഓർത്തോപീഡിക്​​സ് ഡിപ്പാർട്ട്​​മെന്റി​ൽ റോബോട്ടിക് ജോയിന്റ് റീപ്ളേസ്​​മെന്റ് സംവിധാനമാണ് സ്ഥാപിച്ചത്. ആദ്യ റോബോട്ടിക് ശസ്ത്രക്രിയ നാളെ നടക്കും. ഇതി​ന് സാക്ഷ്യം വഹിക്കാൻ ജില്ലയിലെ പ്രമുഖ ഡോക്ടർമാർ എത്തും.
4000ൽ അധികം മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചാണ് എൻ.എസ് ആശുപത്രി റോബോട്ടിക് സംവിധാനത്തിലേക്ക് മാറുന്നത്. മെട്രോ നഗരങ്ങളിലെ ആശുപത്രികളിൽ ഭാരിച്ച ചെലവു വരുന്ന റോബോട്ടിക് മുട്ടുമാറ്റി വെയ്ക്കൽ ശസ്ത്രക്രിയ ഇതോടെ കുറഞ്ഞ ചെലവിൽ സാദ്ധ്യമാകും. ആശുപത്രി അങ്കണത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രസി​ഡന്റ് പി.രാജേന്ദ്രൻ അദ്ധ്യക്ഷനായി. ആശുപത്രി വൈസ് പ്രസിഡന്റ് എ. മാധവൻപിള്ള സ്വാഗതവും സെക്രട്ടറി പി.ഷിബു നന്ദിയും പറഞ്ഞു. ഡോ. ബിമൽ എ.കുമാർ റോബോട്ടിന്റെ പ്രവർത്തനം വിശദീകരിച്ചു. എം.നൗഷാദ് എം.എൽ.എ, മേയർ പ്രസന്ന ഏണസ്റ്റ്, സി.പി.എം ജി​ല്ലാ സെക്രട്ടറി എസ്. സുദേവൻ, യു.ഡി.എഫ് ജി​ല്ലാ ചെയർമാൻ കെ.സി. രാജൻ, സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ എ. അജി, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ, തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്. സിന്ധു, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ഷാഹിദ, മെഡിക്കൽ സൂപ്രണ്ട് ഡോ:ടി.ആർ.ചന്ദ്രമോഹൻ, മെഡിക്കൽ അഡ്മിനിസ്​​ട്രേറ്റർ ഡോ. വി.കെ. സുരേഷ്​കുമാർ, ഓർത്തോപീഡിക്​​സ് വിഭാഗം ഡോക്ടർമാരായ ഡോ. ജി.അഭിലാഷ്, ഡോ. സി. പ്രശോഭ്, ഡോ. ഷാഹിദ് ലത്തീഫ് എന്നിവർ സംസാരിച്ചു.