കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം 767-ാം നമ്പർ ആനക്കോട്ടൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ചലച്ചിത്ര നിർമ്മാതാവും എസ്.എൻ. ട്രസ്റ്റ് അംഗവുമായ വിനായക അജിത്കുമാറിനെ ആദരിച്ചു. ശാഖാ മന്ദിരത്തിൽ ചേർന്ന ചടങ്ങിൽ യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ, ശാഖാ പ്രസിഡന്റ് വിജയാനുജൻ, നിയുക്ത ബോർഡ് മെമ്പർ അനിൽ ആനക്കോട്ടൂർ എന്നിവർ പങ്കെടുത്തു. വിനായക അജിത്കുമാർ നന്ദി പറഞ്ഞു.