photo
അജീഷ്

കൊട്ടാരക്കര: മാനസിക വൈകല്യമുള്ള പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡത്തിനിരയാക്കിയ യുവാവിനെ ഇരുപത് വർഷം കഠിനതടവിനും 15000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. കോട്ടാത്തല തലയണിവിള ജംഗ്ഷൻ അജിത്ത് ഭവനിൽ അജീഷിനെയാണ് (31) കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് അഞ്ജു മീരാപിള്ള ശിക്ഷിച്ചത്. 2022 ഫെബ്രുവരി 10നാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ഷുഗു.സി.തോമസ് ഹാജരായി.