prathibhava-
ഐവർകാല പുത്തനമ്പലം 349-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഭാ സംഗമം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.ആർ.കെ ബാബു ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ: കുന്നത്തൂർ എൻ.എസ്.എസ് താലൂക്ക് യൂണിയന്റെ കീഴിലുള്ള ഐവർകാല പുത്തനമ്പലം 349-ാം നമ്പർ കരയോഗത്തിന്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമം നടത്തി. താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.ആർ.കെ. ബാബു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ടി.എ.സുരേഷ് കുമാർ അദ്ധ്യക്ഷയായി. ഭരണസമിതി അംഗം അനിൽ കുമാർ, സെക്രട്ടറി ശ്രീകുമാർ, ആർ.ഓമനക്കുട്ടൻ പിള്ള, മനോജ് ആവണി , നാരായണൻ നായർ, സോമൻ പിള്ള അംബിക കുഞ്ഞമ്മ എന്നിവർ പങ്കെടുത്തു.